Kerala

പുതിയ കോടതിയിലെത്തിയാലും വിചാരണ നീളാൻ സാധ്യത

കോഴിക്കോട്: ഏറെ ചർച്ച ചെയ്യപ്പെട്ട ബംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണ പുതിയ കോടതിയിലേക്ക് മാറ്റിയെങ്കിലും നടപടികൾ ഇനിയും നീണ്ടുപോകാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേസ് പരിഗണിക്കുന്ന പുതിയ ജഡ്ജി കെ. ഭാഗ്യ, ആറുമാസത്തിനകം സ്ഥാനക്കയറ്റം ലഭിച്ചു പോകേണ്ടവരാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

​ഈ സാഹചര്യത്തിൽ, ആറുമാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പ്രഖ്യാപിച്ചില്ലെങ്കിൽ കേസ് വീണ്ടും പുതിയൊരു ജഡ്ജിയുടെ മുന്നിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകും. ഇത് വിധി പറയുന്നതിനെ വീണ്ടും അനിശ്ചിതത്വത്തിലാക്കും.

​നേരെത്തെ ബംഗളൂരു അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലെ 43-ാം നമ്പർ കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നിരുന്നത്. എന്നാൽ സംസ്ഥാന പൊലീസ് അന്വേഷിച്ച എൻ.ഐ.എ കേസുകൾ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കേസ് 93-ാം നമ്പർ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഏഴ് മാസത്തോളം നീണ്ട അന്തിമവാദം പൂർത്തിയാക്കി വിധി പറയാൻ കാത്തിരിക്കെയാണ് ഈ കോടതിമാറ്റം ഉണ്ടായത്.

​വിചാരണ വേഗത്തിൽ തീർക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ടായിട്ടും കേസ് നീണ്ടുപോകുന്നതിനെതിരെ വിചാരണ നേരിടുന്നവർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതോടൊപ്പം, ഈ കേസിൽ പ്രതിയെന്നാരോപിച്ച് കഴിഞ്ഞ 17 വർഷമായി (2009 മുതൽ) ജാമ്യമില്ലാതെ വിചാരണത്തടവുകാരനായി കഴിയുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ താൽക്കാലിക ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ബംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയിരുന്നു.

See also  പടിയിറങ്ങുന്നത് പൂർണസംതൃപ്ത‌ിയോടെ..

Related Articles

Back to top button