Kerala

തൃശൂരിൽ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി മരിച്ചു. കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.

​തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് സ്നേഹ താഴേക്ക് വീണത്. വിദ്യാർഥിനി നിലത്തു വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഹോസ്റ്റൽ ജീവനക്കാരാണ് ഉടൻ തന്നെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; താരത്തിനും ഡ്രൈവർക്കും പരുക്ക്

Related Articles

Back to top button