Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും തന്ത്രി കണ്ഠരര് രാജീവരെയും പ്രതിചേർത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രതിചേര്‍ത്തു. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ പി.എസ് പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. സ്വര്‍ണപ്പാളികള്‍ കൈമാറിയ നടപടിയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായും എസ്‌ഐടി പറയുന്നു.

സ്വര്‍ണക്കൊള്ള റയ്ക്കുന്നതിനായാണ് 2025ല്‍ പാളികള്‍ കൊണ്ടുപോയതെന്നാണ് നിഗമനം. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടുമൊരു സിപിഎം നേതാവ് കൂടി പ്രതിസ്ഥാനത്ത് വന്നിരിക്കുകയാണ്.

2025ല്‍ സ്വര്‍ണം കൊണ്ടുപോയ കേസില്‍ തന്ത്രി കണ്ഠരര് രാജീവരും പ്രതിയാണ്.

See also  കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി

Related Articles

Back to top button