Kerala

ഷംസീർ അങ്ങനെ പറയാൻ പാടില്ല; അജിത് കുമാറിനെ അടിയന്തരമായി മാറ്റണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം

സ്പീക്കർ എഎൻ ഷംസീറിനെതിരെ ഡപ്യുട്ടീ സ്പീക്കർ ചിറ്റയം ഗോപകുമാർ. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സ്പീക്കറുടെ നിലപാട് ഗുരുതരമായ തെറ്റാണെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്പീക്കർ സ്ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയാൻ പാടില്ല.

എഡിജിപിയെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാകില്ല. അജിത് കുമാറിനെ അടിയന്തരമായി മാറ്റുമെന്നാണ് പ്രതീക്ഷ. സ്പീക്കറുടെ നിലപാട് ഇടതുമുന്നണി നയങ്ങൾക്ക് വിരുദ്ധമാണ്. ഭരണകക്ഷി എംഎൽഎയാണ് ആരോപണം ഉന്നയിച്ചതെന്നത് പ്രധാനമാണെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ തെറ്റില്ലെന്നായിരുന്നു സ്പീക്കർ ഷംസീർ പറഞ്ഞത്. ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും എഡിജിപി വ്യക്തിപരമായാണ് പോയതെന്ന് പറഞ്ഞിട്ടുണ്ടല്ലോയെന്നും സ്പീക്കർ പറഞ്ഞിരുന്നു.

The post ഷംസീർ അങ്ങനെ പറയാൻ പാടില്ല; അജിത് കുമാറിനെ അടിയന്തരമായി മാറ്റണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം appeared first on Metro Journal Online.

See also  മഴ പോയെന്ന്‌ കരുതിയിരിക്കേണ്ട; നാളെ മുതല്‍ ശനിയാഴ്‌ച വരെ മഴ

Related Articles

Back to top button