ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി. മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടാണ് ഡബ്ല്യുസിസി അംഗങ്ങൾ ഈ ആവശ്യമുന്നയിച്ചത്. സിനിമ മേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും ഇവർ ആവശ്യപ്പെട്ടു
വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണം. ഹേമ കമ്മിറ്റി സിനിമ മേഖലയിൽ നടപ്പാക്കാൻ നിർദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. മലയാള സിനിമ മേഖലയിൽ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് നേരത്തെ തന്നെ ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു.
സിനിമയിലെ എല്ലാ തൊഴിലുകൾക്കും കൃത്യമായ കരാർ കൊണ്ടുവരണമെന്നും ലൈംഗികാതിക്രമങ്ങൾ തടയാനുള്ള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നും സംഘടനക്ക് നിലപാടുണ്ട്.
The post ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി appeared first on Metro Journal Online.