Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; ഡോ. ബിന്ദുവിനെ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി. പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് ബിന്ദു സുന്ദറിനെ സ്ഥലം മാറ്റിയത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്

പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. അതേസമം ഡോക്ടറെ സസ്‌പെൻഡ് ചെയ്യാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം. 

ഗർഭിണി ഗുരുതരാവസ്ഥയിലാണെന്ന് കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിപ്പിച്ചു, ബന്ധുക്കളെ വിവരം അറിയിച്ചില്ല അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നും കുടുംബം ആരോപിച്ചു.
 

See also  അടൂർ പ്രകാശിന്റെ പ്രസ്താവനയോടെ യുഡിഎഫ് അതിജീവിതക്കൊപ്പമല്ലെന്ന് വ്യക്തമായി: മന്ത്രി രാജീവ്

Related Articles

Back to top button