Kerala

പാഠപുസ്തകം വാങ്ങാനെത്തിയ ഏഴാം ക്ലാസുകാരിയോട് ക്രൂരത; പാലക്കാട് പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം. പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു പാലക്കാട് നഗരത്തിലെ സർക്കാർ യുപി സ്കൂളിലാണ് സംഭവം. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർത്ഥിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും അധ്യാപകനിൽ നിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. രക്ഷിതാക്കളുടെ പരാതിയിൽ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ കൈപ്പറ്റുന്നതിനായി സ്കൂളിലെത്തിയതായിരുന്നു പെൺകുട്ടി. ഈ സമയത്താണ് പ്രധാനാധ്യാപകൻ കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. സംഭവത്തിന് ശേഷം ഭയന്നുപോയ കുട്ടി വിവരങ്ങൾ വീട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

​കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാലയ അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വം ഒരുക്കേണ്ട വിദ്യാലയ മേധാവിയിൽ നിന്ന് തന്നെയുണ്ടായ ഈ ക്രൂരത നാട്ടുകാരിലും രക്ഷിതാക്കളിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

See also  എസ് ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Related Articles

Back to top button