Kerala

വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം: 24 ന്യൂസ് ചാനലിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥനെതിരെയല്ല, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി

ഉത്തരവിന്റെ പകർപ്പ് ഡിജിപിക്ക് അയച്ചു കൊടുക്കണമെന്നും ഡിജിപി മാധ്യമസ്ഥാപനത്തിനെതിരെ തുടർ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. 24 ന്യൂസ് ചാനലിനെതിരെയാണ് ഹൈക്കോടതിയുടെ പരാമർശം

ആധികാരികത ഉറപ്പുവരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമർശം പ്രചരിപ്പിച്ചതിലാണ് നടപടി. ചാനലിനെതിരെ പോക്‌സോ കുറ്റം ചുമത്താം. ആവശ്യമെങ്കിൽ റിപ്പോർട്ടർക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു

The post വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം: 24 ന്യൂസ് ചാനലിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി appeared first on Metro Journal Online.

See also  ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

Related Articles

Back to top button