Kerala

ബോചെ ടീ ലക്കി ഡ്രോ; കാറുകള്‍ സമ്മാനിച്ചു

ബോചെ ടീ ലക്കി ഡ്രോയിലൂടെ കാറുകള്‍ സമ്മാനമായി ലഭിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി പി. പ്രദീപ്, ചാവക്കാട് കോതമംഗലം സ്വദേശി മണി ഷണ്മുഖന്‍ എന്നിവര്‍ക്ക് ബോചെ കാറുകള്‍ സമ്മാനിച്ചു. ബോബി ഗ്രൂപ്പിന്റെ തൃശൂരിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചായിരുന്നു താക്കോല്‍ദാനം. ഹ്യൂണ്ടായ് എക്സ്റ്റര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നീ കാറുകളാണ് സമ്മാനമായി നല്‍കിയത്.

ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 12 ലക്ഷം ഭാഗ്യശാലികള്‍ക്ക് 25 കോടി രൂപയോളം സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളുമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.

ബോചെ ടീ സ്റ്റോറുകളില്‍ നിന്ന് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. കൂടാതെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിന്നും ബോബി ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും. www.bochetea.com എന്ന വെബ്സൈറ്റിലൂടെ ദിവസേനയുള്ള നറുക്കെടുപ്പ് ഫലം അറിയാവുന്നതാണ്.

The post ബോചെ ടീ ലക്കി ഡ്രോ; കാറുകള്‍ സമ്മാനിച്ചു appeared first on Metro Journal Online.

See also  ദലിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ്; എതിർ കക്ഷികൾക്കെതിരെ കേസെടുക്കാൻ ഉത്തരവ്

Related Articles

Back to top button