Kerala

എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ എസ്‌ഐടി റിപ്പോർട്ട് ഡിജിപി മടക്കി; തുടരന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ, എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി (ഡിജിപി) മടക്കി. റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ഡിജിപി രവദ എ. ചന്ദ്രശേഖർ റിപ്പോർട്ട് തിരിച്ചയച്ചത്.

​വ്യക്തത വരുത്തേണ്ട ഭാഗങ്ങൾ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ നടപടി. ഈ ഭാഗങ്ങളിൽ എത്രയും വേഗം തുടരന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.

​ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ‘രക്ഷാപ്രവർത്തനം’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ച കേസിലെ അന്വേഷണം അട്ടിമറിക്കാൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഇടപെട്ടതായി എസ്‌ഐടി റിപ്പോർട്ടിൽ സൂചനകളുണ്ടായിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് ഡിജിപി നേരത്തെ നിയമോപദേശം തേടിയിരുന്നു. എന്നാൽ, റിപ്പോർട്ടിൽ ഇനിയും ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്ന വിലയിരുത്തലിലാണ് ഇപ്പോൾ റിപ്പോർട്ട് മടക്കിയിരിക്കുന്നത്.

​അജിത് കുമാറിനെതിരെ തെളിവുകൾ പുറത്തുവന്നിട്ടും നടപടിയെടുക്കാതെ വൈകിപ്പിക്കുന്നത് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവും ഇതിനോടകം ശക്തമായിട്ടുണ്ട്.

See also  മാധ്യമങ്ങളോട് എം വി ഗോവിന്ദന്‍; നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ട...സാമാന്യ മര്യാദയാകാം

Related Articles

Back to top button