Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല ശ്വാസനാളിയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: വീട്ടിലിരുന്ന് മിക്സ്ചർ കഴിക്കുന്നതിനിടെ കടല അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

​തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മിക്സ്ചറിലെ കടല അബദ്ധത്തിൽ കുട്ടിയുടെ ശ്വാസനാളിയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും കുട്ടി ബോധരഹിതനാവുകയും ചെയ്തു.

​ഉടൻ തന്നെ പരിഭ്രാന്തരായ ബന്ധുക്കളും അയൽവാസികളും ചേർന്ന് കുട്ടിയെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിച്ചു.

See also  സരിൻ പോകരുതെന്നാണ് ആഗ്രഹം, ആരെയും പിടിച്ച് നിർത്താനുമില്ലെന്ന് കെ സുധാകരൻ

Related Articles

Back to top button