Kerala

പട്ടികയിൽ എബിവിപി, എസ്എഫ്ഐ മുൻ നേതാക്കളും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത രാഷ്ട്രീയ വിവാദമായി മാറിയ ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ മുൻ നിലപാട് ശരിവെക്കുന്ന നിർണായക കത്ത് പുറത്ത്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്ലീഡർ നിയമനങ്ങൾ നടത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദത്തെ സാധൂകരിക്കുന്ന ശുപാർശ കത്താണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

​ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കെപിസിസിക്ക് കൈമാറിയ പട്ടികയിലാണ് വിവാദമായ പേരുകളുള്ളത്. ഈ പട്ടികയിൽ എബിവിപി മുൻ നേതാവായിരുന്ന ശരത്ത് ടി.എസ്, എസ്എഫ്ഐ പ്രവർത്തകയായിരുന്ന ജയോണ ജെയിംസ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.

​എന്നാൽ, ഗവൺമെന്റ് പ്ലീഡർ പട്ടികയിൽ സംഘ്പരിവാർ-സിപിഎം ബന്ധമുള്ളവർ കടന്നുകൂടിയതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ലോയേഴ്സ് കോൺഗ്രസ് വ്യക്തമാക്കുന്നത്. സ്റ്റേറ്റ് അറ്റോർണി തയ്യാറാക്കിയ പട്ടികയിലെ പേരുകൾ മാറ്റരുതെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദേശമുണ്ടായിരുന്നതായി ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ റഹ്മാൻ ആരോപിച്ചു. തങ്ങൾ യഥാർത്ഥത്തിൽ ശുപാർശ ചെയ്ത പേരുകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ പലതവണ ശ്രമിച്ചിട്ടും കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചതായും ലോയേഴ്സ് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും ഇടത്-വലത് മുന്നണികൾക്കുമിടയിൽ വരും ദിവസങ്ങളിലും രാഷ്ട്രീയ പോര് ശക്തമാകാനാണ് സാധ്യത.

See also  ഇന്ന് വൈകുന്നേരത്തോടെ മുഴുവൻ മന്ത്രിമാരുടെയും പേര് പ്രഖ്യാപിക്കും; എൻ കെ പ്രേമചന്ദ്രൻ എംപി

Related Articles

Back to top button