Kerala

​പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ വൈദ്യുതി നിയന്ത്രണം തുടരും

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബിയും വൈദ്യുതി വകുപ്പും അറിയിച്ചു. മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമായത്. വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ (രാത്രി 7 മണി മുതൽ) ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

​കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകതയിൽ 400 മുതൽ 500 മെഗാവാട്ട് വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പവർ എക്സ്ചേഞ്ച് വഴി പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതും, ആഭ്യന്തര ഉത്പാദനത്തിലെ കുറവും കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പലയിടങ്ങളിലും 15 മുതൽ 30 മിനിറ്റ് വരെയാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

​നിലവിലെ ഈ കടുത്ത പ്രതിസന്ധി മറികടക്കാൻ ഉപഭോക്താക്കൾ രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്ന് വൈദ്യുതി സണ്ണി ജോസഫ് മന്ത്രി അഭ്യർത്ഥിച്ചു. പീക്ക് സമയങ്ങളിൽ അലങ്കാര വിളക്കുകൾ ഒഴിവാക്കണമെന്നും, എസിയുടെ താപനില 24 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെ, തുടർച്ചയായ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുന്നതിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും ശക്തമാകുന്നുണ്ട്. 

See also  സംസ്ഥാനത്ത് പെരുമഴ തുടരുന്നു: 5 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button