Kerala

അച്ഛൻ പാസ്പോർട്ടും പണവും തട്ടിയെടുത്തു; കുംഭമേള വൈറൽ പെൺകുട്ടി വീണ്ടും പൊലീസ് സ്റ്റേഷനിൽ

കൊച്ചി: വീണ്ടും സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. പെൺകുട്ടിയും ഭർത്താവും എവിടെയെന്ന് അറിയാത്തതിനാൽ സംരക്ഷണം നൽകാനാവുന്നില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു.

പിന്നാലെയാണ് ഒളിവിലിരുന്ന പെൺകുട്ടി സുരക്ഷ തേടി പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായത്. തന്‍റെ പാസ്പോർട്ടും പണവും അടക്കം പിതാവും സംഘവും തട്ടിയെടുത്തെന്നും പെൺകുട്ടി പരാതി നൽകി.

കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്ത് വച്ചായിരുന്നു കുംഭമേള താരത്തിന്‍റെ വിവാഹം. പിന്നാലെ വിവാഹ സമയത്ത് പെൺകുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്ന് അച്ഛൻ വ്യക്തമാക്കിയതോടെ വിവാഹം കേസാവുകയായിരുന്നു.

തെളിവായി 2009 ഡിസംബറിൽ പെൺകുട്ടി മഹേശ്വർ സർക്കാർ ആശുപത്രിയിൽ ജനിച്ചെന്ന സർഫിക്കറ്റ് കുടുംബം ഹാജരാക്കി. എന്നാൽ കേരളത്തിൽ പെൺകുട്ടി നൽകിയ സർട്ടിഫിക്കറ്റിൽ ജനനം 2008 ജനുവരി 1 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് പെൺകുട്ടിയുടെ ഭർത്താവിനെതിരേ പൊലീസ് കേസെടുക്കുകയായിരുന്നു.

See also  കോടാലിയിൽ പാമ്പുകടിയേറ്റ അനോഷിന് ഇന്ന് പിറന്നാൾ; കേക്ക് മുറിച്ച് ആഘോഷം: നാളെ ആശുപത്രി വിടുമെന്ന് ഡോക്ടർ

Related Articles

Back to top button