Kerala

ചോദ്യപേപ്പര്‍ മാറിയ സംഭവം; ആഭ്യന്തര വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് പിഎസ്‌സി

.തിരുവനന്തപുരം: പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം പിഎസ്സി ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും. പിഎസ്സി വിജിലന്‍സ് എസ്പി സിനി എഫ്. ഡെന്നിസിനാണ് അന്വേഷണ ചുമതല. തിങ്കളാഴ്ച ചേര്‍ന്ന പിഎസ്സി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം.

ശനിയാഴ്ച ആലപ്പുഴ ലജ്നത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സെന്‍ററിലാണ് ചോദ്യപേപ്പര്‍ മാറി നല്‍കിയത്. വിവിധ കമ്പനി കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ് തസ്തികകളിലേക്ക് അടക്കമുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ചോദ്യക്കടലാസ് മാറി നല്‍കിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്.

സെന്‍ററിന്‍റെ ചുതമലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ രണ്ട് അധ്യാപകര്‍, അഡീഷനല്‍ ചീഫ് സൂപ്രണ്ടായ പിഎസ്സിയിലെ പേഴ്‌സനല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും അന്വേഷണം.

See also  മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം; എന്നെ അങ്ങനെ വിളിക്കാൻ എന്താണ് അധികാരം: ജി സുധാകരൻ

Related Articles

Back to top button