Kerala

സുധാകരനെതിരെ ഒളിയമ്പുമായി സജി ചെറിയാൻ; വി.എസ് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയിലെ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നു

ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരനെതിരെ പരോക്ഷ വിമർശനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പാർട്ടിയിലെ ഒറ്റുകാരെയും വർഗവഞ്ചകരെയും വെറുതെ വിടില്ലായിരുന്നുവെന്ന് സജി ചെറിയാൻ പറഞ്ഞു. വി.എസ്. അച്യുതാനന്ദൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്നവർക്കെതിരെ വി.എസ് സ്വീകരിച്ചിരുന്ന കടുത്ത നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവരോടും ഒറ്റുകാരായ നേതാക്കളോടും വി.എസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

​അമ്പലപ്പുഴ തിരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് ജി. സുധാകരനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതും അടുത്തിടെ പ്രാദേശികമായി ഉയർന്നുവന്ന വിവാദങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സജി ചെറിയാന്റെ ഈ പ്രസ്താവന ഏറെ ശ്രദ്ധേയമാകുന്നത്. സുധാകരന്റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും, ലക്ഷ്യം ജി. സുധാകരൻ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

See also  മന്ത്രിസഭയിൽ ചേർന്നത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്; ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല: രമേശ് ചെന്നിത്തല

Related Articles

Back to top button