Kerala

സ്വന്തം പൗരന്മാരോട് ഇങ്ങനെയോ പെരുമാറേണ്ടത്; ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാൽ

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശക്തമായ പിന്തുണയുമായി നടൻ മോഹൻലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാൽ. പ്രതിഷേധിക്കുന്ന പൗരന്മാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും അടിച്ചമർത്തലുകളിലും പ്രതിഷേധിച്ച വിസ്മയ, ജനാധിപത്യ രാജ്യത്ത് പൗരന്മാരോട് സർക്കാരും അധികാരികളും പെരുമാറേണ്ടത് ഇങ്ങനെയോ എന്ന് ചോദ്യമുന്നയിച്ചു.

​തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിസ്മയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

​വിസ്മയ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

കണ്ണീർ വാതകം, ലാത്തിച്ചാർജ്, പരിക്കേറ്റ വിദ്യാർത്ഥികൾ, ബ്ലോക്ക് ചെയ്ത റോഡുകൾ, അടച്ചിട്ട മെട്രോ സ്റ്റേഷനുകൾ, നഗരത്തിൽ ഉടനീളമുള്ള ബാരിക്കേഡുകൾ, ഇന്റർനെറ്റ് നിരോധനം…

പ്രതിഷേധക്കാരെ നിങ്ങൾ അനുകൂലിക്കണമെന്നില്ല. അവരുടെ ആവശ്യങ്ങളെ അംഗീകരിക്കുകയോ അവരുടെ കൂടെ നിൽക്കുന്ന സംഘടനയെ പിന്തുണയ്ക്കുകയോ ചെയ്യേണ്ടതില്ല. എന്നാൽ, പൊതുജനം ശബ്ദമുയർത്തുമ്പോൾ ചർച്ചയ്ക്ക് പകരം ബലപ്രയോഗവും അടിച്ചമർത്തലുമാണ് മറുപടിയെങ്കിൽ, നമ്മൾ ഏത് തരം ജനാധിപത്യത്തിലാണ് ജീവിക്കുന്നതെന്ന് ഏവരും ചോദിക്കണം.

കാരണം നാളെ നിങ്ങളായിരിക്കാം ശബ്ദമുയർത്തുന്നത്. നിങ്ങളുടെ കുടുംബമോ അയൽക്കാരോ നാട്ടുകാരോ ആയിരിക്കാം നാളെ ചോദ്യം ചോദിക്കാൻ ഉണ്ടാകുക. എന്റെ ചോദ്യം വളരെ ലളിതമാണ്; സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ നിങ്ങൾ കരുതുന്നത്?”

​പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ കടുത്ത സുരക്ഷാ നടപടികളും അടിച്ചമർത്തലുകളും ഉണ്ടായ പശ്ചാത്തലത്തിലാണ് വിസ്മയയുടെ പ്രതികരണം. വിസ്മയയുടെ നിലപാട് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.

See also  അനുനയ നീക്കത്തിൽ അയഞ്ഞ് മുരളീധരൻ; വിശ്വാസ സംരക്ഷണയാത്രയുടെ സമാപനത്തിൽ പങ്കെടുക്കും

Related Articles

Back to top button