Kerala
രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം; നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും എം.പിമാരെയും കൈയേറ്റം ചെയ്തതിലും, വിദ്യാർഥികളെ മർദിച്ചതിലും പ്രതിഷേധിച്ച് നാളെ (വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു.
സംസ്ഥാനത്തെ ക്യാമ്പസുകളിൽ ക്ലാസുകൾ ബഹിഷ്കരിക്കാനും പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു നേതൃത്വം അറിയിച്ചു.



