Kerala

ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ശരീരത്തില്‍ ലോറി കയറിയിറങ്ങി: ആറ് വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മുക്കം മണാശ്ശേരിയിലാണ് സംഭവം. മണാശ്ശേരി സ്വദേശി അമല്‍ ആണ് മരിച്ചത്. മണാശ്ശേരി സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.

റോഡില്‍ വീണ കുട്ടിയുടെ ശരീരത്തില്‍ ഓട്ടോക്ക് പിന്നില്‍ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സ്‌കൂള്‍ വിട്ട് ഓട്ടോയില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണാശ്ശേരി പുല്‍പ്പറമ്പില്‍ വച്ചായിരുന്നു അപകടം.

ഓട്ടോയുടെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

See also  വീണ്ടും ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button