Kerala

എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു; ഷറഫുദ്ദീൻ പിലാക്കൽ താൽക്കാലിക പ്രസിഡന്റ്

മലപ്പുറം: പികെ നവാസ് സംസ്ഥാന അധ്യക്ഷനായുളള എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു. പുതിയ കമ്മിറ്റിയെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ താല്‍ക്കാലിക കമ്മിറ്റിയ്ക്ക് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നല്‍കി. ഷറഫുദ്ദീന്‍ പിലാക്കലിനാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. അഖില്‍ ആനക്കയം ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കും. നിലവിലെ ജനറല്‍ സെക്രട്ടറി സി കെ നജാഫ്, ട്രഷറര്‍ അഷര്‍ പെരുമുക്ക് തുടങ്ങി ആറ് ഭാരവാഹികള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.

പുതിയ കമ്മിറ്റിയില്‍ കോഴിക്കോട് നിന്നുളള സ്വാഹിബ് മുഹമ്മദിനെ ജനറല്‍ സെക്രട്ടറിയാക്കണം എന്ന പി കെ ഫിറോസ് വിഭാഗത്തിന്റെ ആവശ്യം ഔദ്യോഗിക വിഭാഗം അംഗീകരിച്ചില്ല. സമവായത്തിലെത്താത്തതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റിവെച്ചിരുന്നു.

പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ കണ്ടെത്താനുളള ഔദ്യോഗിക തെരഞ്ഞെടുപ്പ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് മാറ്റിവെച്ചു. ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുളളില്‍ തര്‍ക്കങ്ങള്‍ രൂപപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്നാണ് വിവരം. എന്നാല്‍ മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാക്കള്‍ സ്ഥലത്തില്ലാത്തതിനാലാണ് ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്നതെന്നാണ് നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

See also  സ്വർണത്തിന് തീവില: പവന്റെ വില 77,000ത്തിന് അടുത്ത്; ഇന്ന് 1200 രൂപ വർധിച്ചു

Related Articles

Back to top button