Sports

സ്പിന്നര്‍മാരെ നേരിടാന്‍ സഞ്ജുവിനറിയാം; ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ന്യൂസിലാന്‍ഡ് താരം

ന്യൂഡല്‍ഹി: ന്യുസിലാന്‍ഡിന്റെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അടിപതറിയ ടീം ഇന്ത്യക്ക് സഞ്ജു നല്ലൊരു ഒപ്ഷനാണെന്ന് ആരാധകര്‍ ആണയിട്ട് പറയുമ്പോള്‍ ഇതാ ഇക്കാര്യം സ്ഥിരീകരിക്കുകയാണ് ന്യൂസിലാന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂണ്‍.

സഞ്ജു സാംസണെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കനായ സഞ്ജു ടീമില്‍ വരുന്നത് ഇന്ത്യന്‍ ടീമിനു ഗുണമാകുമെന്നും സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരെയും ടെസ്റ്റ് ടീമിലേക്ക് തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ സ്പിന്നിനെതിരെ മോശം പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നടത്തുന്നതെന്നും ഇരുവരെയും കൊണ്ട് വന്നാല്‍ അത് പരിഹരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കുന്ന താരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ വരേണ്ടത്. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ അതിന് ചേര്‍ന്ന താരങ്ങളാണ്. ടി 20, ഏകദിനം പോലെയല്ല ടെസ്റ്റ്. ടെസ്റ്റില്‍ ബൗളര്‍മാര്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ മുന്‍തൂക്കമെന്നും അവരെ നേരിടാന്‍ സാങ്കേതിക തികവുള്ള താരങ്ങള്‍ വേണമെന്നും ഡൂള്‍ പ്രതികരിച്ചു.

തന്നെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കുമെന്ന് ബിസിസിഐ സൂചന നല്‍കിയതായി സഞ്ജു സാംസണ്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ട്വന്റി20, ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു ടെസ്റ്റില്‍ ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ല.

സഞ്ജുവിനെ വാനോളം പുകഴ്ത്തി റോബിന്‍ ഉത്തപ്പ, റിക്കി പോണ്ടിംഗ് തുടങ്ങിയ താരങ്ങള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

The post സ്പിന്നര്‍മാരെ നേരിടാന്‍ സഞ്ജുവിനറിയാം; ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ന്യൂസിലാന്‍ഡ് താരം appeared first on Metro Journal Online.

See also  സഞ്ജു ഇതുവരെ പോയില്ല, പക്ഷേ ദ്രാവിഡ് ടീം വിട്ടു; രാജസ്ഥാൻ റോയൽസിൽ നാടകീയ സംഭവങ്ങൾ

Related Articles

Back to top button