Kerala

ചീയപ്പാറയിൽ മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

കോതമംഗലം: ശക്തമായ മഴയെ തുടർന്ന് ചീയപ്പാറയിൽ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ് അപകടം നടന്നത്.

വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ വനപ്രദേശത്ത് റോഡിൽ കുടുങ്ങിക്കിടക്കുകയാണ്. പോലീസും ഫയർഫോഴ്‌സും എത്തി മണ്ണും മരങ്ങളും റോഡിൽ നിന്ന് നീക്കിയാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ.

See also  സൗജന്യയാത്രയുടെ ആദ്യപടി; കെഎസ്ആർടിസിയിൽ നാളെ മുതൽ ജെൻഡർ ടിക്കറ്റിങ്: ലക്ഷ്യം സ്ത്രീയാത്രക്കാരുടെ കൃത്യമായ കണക്കെടുപ്പ്

Related Articles

Back to top button