Kerala

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി വീണു; ഗൃഹനാഥൻ മരിച്ചു

വീടിന്റെ ടെറസിൽ നിന്ന് കാൽ വഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരി കരാടി സ്വദേശി കണ്ണൻകുന്നുമ്മൽ വിദ്യാധരനാണ്(59) മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

ടെറസിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയതായിരുന്നു വിദ്യാധരൻ. അബദ്ധത്തിൽ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു.

ഉടനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

The post വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി വീണു; ഗൃഹനാഥൻ മരിച്ചു appeared first on Metro Journal Online.

See also  പ്രധാനമന്ത്രിയുടെ ചടങ്ങിനെത്തിയ തന്നെയും പരിശോധിച്ചു; ഷർട്ട് പൊക്കിക്കാണിച്ചു: സുരേഷ് ഗോപി

Related Articles

Back to top button