Kerala

സുഭദ്രയെ കൂട്ടിക്കൊണ്ടുവന്നത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ; ക്രൂരമായ മർദനത്തിനും വിധേയയാക്കി

ആലപ്പുഴ കലവൂരിൽ സുഭദ്രയെന്ന വയോധികയെ കൊലപ്പെടുത്തിയത് മാത്യുവും ശർമിളയും ചേർന്ന്. കൊച്ചിയിൽ നിന്ന് സുഭദ്രയെ കലവൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്. ക്രൂരമായ മർദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു

കേസിൽ പ്രതികളുടെ അറസ്റ്റ് പോലീസ് രേകപ്പെടുത്തി. നാല് വർഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പി സ്വദേശിനി ശർമിളയും പങ്കാളി മാത്യൂസ് എന്ന നിധിനുമാണ് കേസിലെ പ്രതികൾ. സുഭദ്രയുടെ നെഞ്ചിൽ ചവിട്ടിയെന്നും കഴുത്ത് ഞെരിച്ചെന്നും പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

സുഭദ്രയുടെ ശരീരത്തിലെ രണ്ട് വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നു. കൈ ഒടിച്ചത് കൊലപാതകത്തിന് ശേഷമെന്നാണ് നിഗമനം. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

The post സുഭദ്രയെ കൂട്ടിക്കൊണ്ടുവന്നത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ; ക്രൂരമായ മർദനത്തിനും വിധേയയാക്കി appeared first on Metro Journal Online.

See also  നവരാത്രി; സംസ്ഥാനത്ത് വെള്ളിയാഴ്ച പൊതു അവധി

Related Articles

Back to top button