Kerala

ആറൻമുള എംഎൽഎ അബിൻ വർക്കിക്ക് പരുക്ക്

പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറൻമുള എംഎൽഎ അബിൻ വർക്കിക്ക് പരുക്ക്. എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. 

കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. പ്രളയ സംബന്ധമായി കാര്യങ്ങൾ ഏകോപിപ്പിച്ച ശേഷം എഎൽഎ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയ്ക്കാണ് അപകടം സംഭവിച്ചത്. മറ്റൊരു കാർ എംഎൽഎയുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എംഎൽഎയെയും ഒപ്പമുണ്ടായിരുന്നവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൈയ്ക്കും കാലിനും ചതവുകളുണ്ട്. പരുക്ക് ​ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ തന്നെ ആശുപത്രിയിൽ നിന്ന് പരുക്കേറ്റ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് വീട്ടിലേക്ക് മടങ്ങാം.

See also  തൃശ്ശൂരിൽ സ്‌കൂളിൽ കയറി അധ്യാപകനെ മർദിച്ചു; രക്ഷിതാവ് അറസ്റ്റിൽ

Related Articles

Back to top button