Kerala

മുഖ‍്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കേസെടുത്ത് സൈബർ പൊലീസ്

കോഴിക്കോട്: മുഖ‍്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ച് സമൂഹമാധ‍്യമത്തിൽ പോസ്റ്റിട്ടയാൾക്കെതിരേ കേസെടുത്തു. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിതിൻ കക്കേടത്ത് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. അക്കൗണ്ട് ഉടമയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

പൊതുസമൂഹത്തിൽ കലഹമുണ്ടാക്കണമെന്ന് ഉദ്ദേശത്തോടെ പോസ്റ്റ് പങ്കുവച്ചുവെന്നാണ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. സൈബർ എസിപിക്ക് കൈമാറിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

See also  രാഹുൽ മാങ്കൂട്ടത്തിലിന്റെ ലാപ്‌ടോപ്പിനായി വ്യാപക പരിശോധന; അടൂരിലെ വീട്ടിലും തെരച്ചിൽ നടത്തി

Related Articles

Back to top button