Kerala

ആലപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

ആലപ്പുഴ തണ്ണീർമുക്കത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തണ്ണീർമുക്കം വാലയിൽ രതീഷിന്റെ മകൻ ആര്യജിത്ത്(13)ആണ് മരിച്ചത്.

കണ്ടംകുളത്തിൽ കൂട്ടുകാർക്കൊപ്പമാണ് ആര്യജിത്ത് കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണൽ എടുത്ത കുഴിയിൽ അപകപ്പെടുകയായിരുന്നു.

കൊക്കേതാമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

The post ആലപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു appeared first on Metro Journal Online.

See also  കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

Related Articles

Back to top button