Kerala

പ്രതിഷേധങ്ങൾ ഉണ്ടാകട്ടെ, ഇനി മണ്ഡലത്തിൽ തന്നെയുണ്ടാകും: രാഹുൽ മാങ്കൂട്ടത്തിൽ

ഇനി മണ്ഡലത്തിൽ ഉണ്ടാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രതിഷേധങ്ങൾ ഉണ്ടാകട്ടെ. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് പ്രതിഷേധങ്ങളാണ്. പാലക്കാട് ഇനി കാണുമോയെന്ന ചോദ്യത്തിന് കാണാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. വിശദമായി തന്നെ സംസാരിക്കും. വരും ദിവസങ്ങളിൽ കാണാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

പാലക്കാട് എംഎൽഎ ഓഫീസീൽ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പ്രാദേശിക കോൺഗ്രസ് പ്രവർത്തകരാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്വീകരിച്ച് എംഎൽഎ കസേരയിലേക്ക് ആനയിച്ചത്. ലൈംഗികാരോപണങ്ങളെ തുടർന്ന് വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന രാഹുൽ 38 ദിവസത്തിന് ശേഷമാണ് മണ്ഡലത്തിലെത്തുന്നത്

വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം വൈകിട്ടോടെയാണ് എംഎൽഎ ഓഫീസിലേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്. എംഎൽഎ ഓഫീസിൽ വെച്ച് രാഹുലിനെതിരെ പ്രതിഷേധമുണ്ടായില്ല. കാണാൻ വന്നവരിൽ നിന്ന് നിവേദനങ്ങളും എംഎൽഎ വാങ്ങി.
 

See also  നവീൻ ബാബുവിനെതിരായ പരാതിയും വ്യാജം? പരാതിക്കാരന്റെ ഒപ്പ് രണ്ടിടത്തും രണ്ട് തരം

Related Articles

Back to top button