Kerala

കോന്നി ആനക്കൂട്ടിൽ ദുരന്തം: ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ പിടിയാന തുമ്പിക്കൈ കൊണ്ട് അടിച്ച് ക്കൊലപ്പെടുത്തി. കോന്നി ചേരിമുക്ക് സ്വദേശി 67 വയസുകാരനായ മോഹനൻ നായരാണ് മരിച്ചത്. ഇക്കോടൂറിസം കേന്ദ്രത്തിലെ പിടിയാന പ്രിയദർശിനിയാണ് മോഹനൻ നായരെ ആക്രമിച്ചത്.

തുമ്പിക്കൈയിലെ മുറിവിൽ മരുന്ന് വയ്ക്കുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം. തുമ്പിക്കൈകൊണ്ട് ചുഴറ്റി നിലത്തടിച്ച ശേഷം തേറ്റകൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ മോഹനൻ നായരെ ഉടൻ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതശരീരം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

രണ്ടു തവണ അടുത്തേക്ക് പോകാന്‍ ശ്രമിച്ചതില്‍ പ്രകോപിതയായി ആക്രമിച്ചതാകാമെന്നും അധികൃതര്‍ പറയുന്നു. സ്ഥിരം പാപ്പാന്‍ അല്ലാത്തതിനാല്‍ ആക്രമിച്ചതാകാനാണ് സാധ്യതയെന്നാണ് നിഗമനം. മീന എന്ന മറ്റൊരു ആനയുടെ സ്ഥിരം പാപ്പാനാണ് മോഹനന്‍. സംഭവത്തില്‍ വനം വകുപ്പില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.

See also  അനധികൃത സ്വത്ത് സമ്പാദനത്തിൽ ജയിൽ ഡിഐജിക്കെതിരെ കേസ്; വീട്ടിൽ വിജിലൻസ് റെയ്ഡ്

Related Articles

Back to top button