Kerala

മുട്ടുവേദനയുമായി ചികിത്സയ്ക്കെത്തിയ വീട്ടമ്മയുടെ കാഴ്ച നഷ്ടപ്പെട്ടു; തിരുവനന്തപുരം മെഡിക്കൽ കോളെജ് ഡോക്റ്റർക്കെതിരേ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുട്ടുവേദനയുമായി ചികിത്സയ്ക്കെത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായതായി പരാതി. മരുന്ന് മാറി നൽകിയെന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഡോക്റ്റർ ജേക്കബ് ആന്‍റണിക്കെതിരേ ഇരിഞ്ചയം സ്വദേശി ഷീല പരാതി നൽകി.

ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയെന്നും എന്നാൽ ഇതുവരെ നടപടി ഉണ്ടായില്ലെന്നും ഷീല പറയുന്നു. സ്വന്തം വീട്ടിൽ വച്ചാണ് ഡോക്റ്റർ ഷീലയെ ചികിത്സിച്ചത്. ‌മരുന്നിന്‍റെ റിയാക്ഷൻ ആണ് കാഴ്ച നഷ്ടപ്പെട്ടതിന് കാരണമെന്നാണ് ഡോക്റ്റർ പറയുന്നത്.

മരുന്നു കഴിച്ച ഷീലയുടെ കാഴ്ച നഷ്ടപ്പെടുകയും ശരീരമാസകലം പൊട്ടിയൊലിക്കുകയും ചെയ്തു. മുട്ടുവേദനയ്ക്ക് ആമവാതത്തിന്‍റെ മരുന്നാണ് നൽകിയതെന്നാണ് ഷീല പറയുന്നത്. രോഗം നിർണയിക്കാതെയാണ് ഡോക്റ്റർ മരുന്ന് നൽകിയതെന്നാണ്ആരോപണമുണ്ട്. മരുന്നു കഴിച്ച് അഞ്ചു ദിവസത്തിന് ശേഷമാണ് പ്രശ്നങ്ങളുണ്ടായതെന്നും ലീല പറയുന്നു.

See also  സുഹൃത്തിനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Related Articles

Back to top button