Kerala

വിദ്വേഷ പരാമർശം ടി.ജി. മോഹൻദാസിൻ്റെ വീട്ടിലെത്തി സൈബർ പോലീസ്

കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ-വിദ്വേഷ പരാമർശങ്ങളിൽ ബി.ജെ.പി നേതാവും ആർ.എസ്.എസ് അനുകൂലിയുമായ ടി.ജി. മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം വീട്ടിലെത്തി. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് എറണാകുളം മട്ടാഞ്ചേരി കൂവപ്പാടത്തുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.

​നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ ‘വെടിവെച്ച് കൊല്ലണം’ എന്ന രീതിയിലും പ്രതിഷേധത്തിൽ പങ്കെടുത്ത വനിതകളെ അധിക്ഷേപിക്കുന്ന തരത്തിലും യൂട്യൂബ് വീഡിയോയിലൂടെ പ്രതികരിച്ചതിനാണ് ടി.ജി. മോഹൻദാസിനെതിരെ കേസ് എടുത്തത്.

See also  അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയതിൽ നടപടി; പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം 4 പേരെ ലീഗ് പുറത്താക്കി

Related Articles

Back to top button