Kerala

തെരഞ്ഞെടുപ്പ് പരാജയം; ഇന്ന് പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടേക്കുമെന്ന് സൂചന

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തിലെ വന്‍ പരാജയത്തില്‍ മാധ്യമങ്ങളെ കാണാതെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലം വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രി ഇതുവരെ സമൂഹമാധ്യമങ്ങളിലും പ്രതികരിച്ചില്ല. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന. പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇന്ന് പോകുമെന്നും വിവരമുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തിലും തിരുവനന്തപുരം വിമാനത്താവളത്തിലും വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങുന്ന പിണറായി വിജയന് ചിന്താ ഫ്ളാറ്റിലാണ് മുറി ഒരുങ്ങുന്നത്. മൂന്നാം നിലയിലെ 3എ, 3ബി മുറികളാണ് സജ്ജീകരിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് പാര്‍ട്ടി അനുവദിക്കുന്നതാണ് ചിന്താ ഫ്‌ളാറ്റിലെ മുറി.

See also  യുവതിയെ പറ്റിച്ച് ആറ് പവൻ സ്വർണവും പണവും കവർന്നു; ഭിന്നശേഷിക്കാരായ രണ്ട് യുവാക്കൾ പിടിയിൽ

Related Articles

Back to top button