Kerala

വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. നേതൃത്വത്തെ അണികൾ തിരുത്തണം എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. എംഎൻ വിജയൻ മാഷിന്റെ മകനും എഴുത്തുകാരനുമായ വിഎസ് അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി

ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ എത്തിയിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സദസിന് മുന്നിൽ പറയാൻ പറ്റാത്ത അശ്ലീല സന്ദേശം വരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബൽസിയൻ തന്ത്രങ്ങൾ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ു

വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പറഞ്ഞു. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായത്. പാർട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണ് പാർട്ടിക്ക് വരുന്നതെന്നും ജോസഫ് സി മാത്യു ചോദിച്ചു
 

See also  ജനക്ഷേമത്തിന് ഊന്നൽ നൽകി എൽ.ഡി.എഫ് പ്രകടനപത്രിക; ക്ഷേമ പെൻഷൻ വർദ്ധനയും തൊഴിലവസരങ്ങളും പ്രധാന വാഗ്ദാനങ്ങൾ

Related Articles

Back to top button