Kerala

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 2 ലക്ഷം രൂപ ധനസഹായം; വിഴിഞ്ഞം ചരക്കുനീക്കം ഓഗസ്റ്റ് 18 മുതലെന്ന് മുഖ‍്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ധനസഹായം നൽകാൻ സർക്കാർ തീരുമാനം. ഓരോരുത്തർക്കും രണ്ടു ലക്ഷം രൂപ വീതം നൽകുമെന്നാണ് സർക്കാർ പ്രഖ‍്യാപനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്നും ദുരന്തബാധിതർക്ക് അധിക ധനസഹായം അനുവദിക്കാൻ തീരുമാനിച്ചതായും മുഖ‍്യമന്ത്രി വ‍്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്നും കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കം ഓഗസ്റ്റ് 18ന് ആരംഭിക്കുമെന്നും ഇതിന് ആവശ‍്യമായ അനുമതി ലഭിച്ചതായും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു. ട്രാൻഷിപ്പ്മെന്‍റ് മാത്രമാണ് ഇതുവരെ വിഴിഞ്ഞത്ത് നടന്നിരുന്നതെന്നും ഇതിൽ 60 ശതമാനം കണ്ടെയ്നറുകളും മറ്റു രാജ‍്യങ്ങളുടേതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

See also  രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി: പ്രിന്റു മഹാദേവനായി അന്വേഷണം തുടരുന്നു

Related Articles

Back to top button