Kerala

അധ‍്യാപകർ മാനസികമായി പീഡിപ്പിച്ചു; നഴ്സിങ് വിദ‍്യാർഥി ജീവനൊടുക്കി

കൊല്ലം: കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയും നഴ്സിങ് വിദ‍്യാർഥിയുമായ അഹമ്മദ് നജാദ് ജീവനൊടുക്കി. അധ‍്യാപകരുടെ മാനസിക പീഡനത്തെത്തുടർന്നാണ് വിദ‍്യാർഥി ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

‌കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറവായതിന്‍റെ പേരിൽ അധ‍്യാപകർ നജാദിനെ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയും പിന്നാലെ കോളെജ് അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. ആരോപണം നേരിടുന്ന 4 ഉദ‍്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി അധികൃതർ വ‍്യക്തമാക്കി. സ്വകാര‍്യ നഴ്സിങ് കോളെജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ‍്യാർഥിയായിരുന്നു നജാദ്.

See also  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പൂഴ്ത്തിയ പേജുകൾ പുറത്തുവിടുന്നതിൽ തീരുമാനം ഇന്ന്

Related Articles

Back to top button