Kerala

എറണാകുളം-ബംഗ്ലൂർ വന്ദേഭാരത് ട്രെയിനിൽ അണലി; അന്വേഷണം ആരംഭിച്ച് റെയിൽവേ

എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിൽ ചത്ത അണലിയെ കണ്ടെത്തി. സി6 കോച്ചിലെ 27-ാം നമ്പർ സീറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. ഈ സീറ്റിലിരുന്ന യാത്രക്കാരി ശുചിമുറിയിലേക്ക് പോയ സമയത്താണ് അടുത്തുള്ളവർ സീറ്റിൽ ചത്ത പാമ്പിനെ കണ്ടത്.

ഉടനെ ടിടിയെ വിവരമറിയിക്കുകയും ശുചീകരണ തൊഴിലാളികളെത്തി പാമ്പിനെ എടുത്തുമാറ്റുകയും ചെയ്തു. വളരെയധികം സുരക്ഷാ ക്രമീകരണങ്ങളുള്ള ട്രെയിനിൽ അപകടകാരിയായ പാമ്പ് വന്നതെങ്ങനെയെന്ന് അന്വേഷിക്കുകയാണ് റെയിൽവേ. മെക്കാനിക്കൽ വിഭാഗത്തിനാണ് ശുചീകരണ ചുമതല. മെക്കാനിക്കൽ, റെയിൽവേ പൊലീസ് വിഭാഗങ്ങൾ ഇതിനോടകം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

യാത്രക്കാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിതിലും റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിനിന്‍റെ വൃത്തിയാക്കൽ നടപടികളെല്ലാം പൂർത്തിയായിരുന്നതാണെന്നും ആ സമയത്ത് പാമ്പിനെ കണ്ടിരുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നതായും റെയിൽവേ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. 

See also  സംസ്‌കാര ചടങ്ങ് നടക്കുമ്പോൾ ഉദ്ഘാടനം; മൻമോഹൻ സിംഗിനോട് മുഖ്യമന്ത്രി അനാദരവ് കാണിച്ചെന്ന് വിഡി സതീശൻ

Related Articles

Back to top button