Kerala

കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി മെറ്റ ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ

മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് പൂട്ടി മെറ്റ. വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടാണ് അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്‍റെ ‘കുട്ടി സഖാക്കളെ’ പരിചയപ്പെടുത്തുന്ന വിഡിയോ സിയാന്‍ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ കമന്‍റിട്ടിരുന്നു. 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസും ലഭിച്ചു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്.

എന്നാൽ അക്കൗണ്ട് പൂട്ടിയതിൽ വിഷമമില്ലെന്നും ഇനിയും വിഡിയോ ചെയ്യുമെന്നും മുഹമ്മദ്‌ സിയാൻ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഈ അക്കൗണ്ട് മരവിപ്പിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിനോടകം തന്നെ സിയാന്റെ മാതാപിതാക്കൾ അക്കൗണ്ട് തിരിച്ചുകിട്ടാനായി മെറ്റയിൽ അപ്പീൽ നൽകിയിട്ടുണ്ട്. മെറ്റയുടെ അൽഗോരിതത്തിനെതിരെ പ്രമുഖ നേതാക്കളടക്കം രംഗത്തുവന്നിട്ടുണ്ട്.

ഇതാദ്യമായല്ല സിയാന്‍ വൈറലാകുന്നത്. മുന്‍പ് തിരഞ്ഞെടുപ്പ് സമയത്തും വൈറല്‍ താരമായികുന്നു സിയാന്‍. അന്ന് തന്‍റെ സ്ഥാനാർഥി തോറ്റതോടെ സിയാന്‍ തല മൊട്ടയിടിച്ചിരുന്നു. താൻ സഖാവാണെന്നും വാക്ക് പാലിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു എട്ടുവയസുകാരന്‍ സിയാന്‍ തല മൊട്ടയടിച്ചത്.

See also  ആന്റണി രാജു കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി

Related Articles

Back to top button