Kerala

നെടുമ്പാശ്ശേരി ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീ പിടിത്തം; അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കുന്നു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ആളുകൾ ഹോട്ടലിനുള്ളിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് തീ പടർന്നുപിടിച്ചത്. സമയബന്ധിതമായി ഇടപെട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന ഉപഭോക്താക്കളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാനായി. അപകടത്തിൽ ആളപായമോ ആർക്കും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

​ഹോട്ടലിന്റെ ഒരു ഭാഗത്തുനിന്നും ഉയർന്ന തീ പെട്ടെന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. വിവരമറിഞ്ഞയുടൻ ആലുവ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

See also  തൃശ്ശൂർ മേയർക്കെതിരെ സിപിഐ അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കും: കെ മുരളീധരൻ

Related Articles

Back to top button