Kerala

വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച നിലയിൽ

തൃശ്ശൂർ വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാക്ക സ്വദേശി ഷെഫീക്കാണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതായാണ് സംശയം.

വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇവിടെ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കൃഷി നശിപ്പിക്കാനായി കാട്ടുപന്നികൾ ഇറങ്ങുന്നതും പതിവായിരുന്നു.

ഇതിനെ ചെറുക്കാനായാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. അതേസമയം വൈദ്യുതി കെണി ഒരുക്കിയത് ആരാണെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post വടക്കാഞ്ചേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച നിലയിൽ appeared first on Metro Journal Online.

See also  മുന്നണി വിപുലീകരിക്കും; കോൺഗ്രസ് ഇതുവരെ ആരുടെയും പിന്നാലെ നടന്നിട്ടില്ലെന്ന് സതീശൻ

Related Articles

Back to top button