Kerala

ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മലയാളികൾ

ഇന്ന് ഉത്രാടം… തിരുവോണത്തെ വരവേൽക്കാനുള്ള പാച്ചിലിലാണ് നാടും നഗരവും. തിരുവോണത്തിന് ഇനി ഒറ്റനാൾ മാത്രം.  ഇന്ന് വിപണികളിൽ വൻ തിരക്കുള്ള ദിവസമാണ്. 

ഉത്രാടത്തെ പൊതുവെ ഒന്നാം ഓണം എന്നാണ് അറിയപ്പെടുന്നത് തന്നെ.  ഇന്നാണ് മലയാളികളുടെ അവസാന ഘട്ട ഓണ ഒരുക്കത്തിന്റെ ഭാഗമായുള്ള പാച്ചിൽ അതുകൊണ്ടാണ് ഇന്നത്തെ തിരക്കിനെ ഉത്രാടപ്പാച്ചിൽ എന്ന വിളിക്കുന്നത്. സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങുന്നത് തൊട്ടുള്ള എല്ലാ ഒരുക്കങ്ങളും ഇന്ന് രാത്രിയോടെ പൂർത്തിയാകും. 

ഇന്ന് സംസ്ഥാനത്ത് വലിയ തിരക്കായിരിക്കും ഉണ്ടാകുക. അത്തം തുടങ്ങിയതു മുതൽ മലയാളികൾ കാത്തിരിക്കുന്ന സുദിനമാണ് തിരുവോണം.  ‘കാണാം വിറ്റും ഓണം ഉണ്ണണം’ എന്നാണല്ലോ പഴമക്കാർ പറയുന്നത്.  ഇനി സദ്യ വീട്ടിൽ ഒരുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഹോട്ടലുകളിൽ നിന്നും റെഡിമെയ്ഡ് സദ്യ വാങ്ങാനുള്ള സൗകര്യങ്ങളുമുണ്ട്. ഓണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ സഃക്ഷേത്രത്തിൽ ഇന്ന് കാഴ്ചക്കുല സമർപ്പണം നടക്കും. 

ഉത്രാടനാളിലെ പൂക്കളത്തിനും ഇന്ന് വലിപ്പ കൂടുതൽ ഉണ്ടാകും.   സാഹചര്യങ്ങൾ എന്തൊക്കെ ആണെങ്കിലും മലയാളികളുടെ ഓണപ്പൊലിമയ്ക്കും ഓണാഘോഷങ്ങൾക്കും ഒരു മാറ്റവുമില്ലാതെ തടുരുന്നു എന്നത് ശ്രദ്ധേയമാണ്

See also  കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി

Related Articles

Back to top button