Kerala

ലഹരി വേട്ട; കോയമ്പത്തൂരില്‍ നിന്ന് 12.8 കിലോ എംഡിഎംഎയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ പിടിയില്‍

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 10 കോടിയിലധികം വിലവരുന്ന എംഡിഎംഎയുമായി 3 പേര്‍ കോയമ്പത്തൂരില്‍ പിടിയില്‍. മലപ്പുറം, വയനാട് സ്വദേശികളാണ് പിടിയിലായത്. കേരള പോലീസിന്റെ ഏറ്റവും വലിയ ലഹരി വേട്ടയില്‍ പിടികൂടിയത് 12.8 കിലോ എംഡിഎംഎയാണ്. 

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഓഗസ്‌റ് 6ന് മുന്‍പ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരമാണ് കേരള പോലീസിനെ ഏറ്റവും വലിയ ലഹരി വേട്ടയിലേക്ക് നയിച്ചത്. മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജബീര്‍ അലി, വയനാട് മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബര്‍ എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ എംഡിഎംഎ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വിതരണം ചെയ്യാന്‍ 100 ഗ്രാം മുതല്‍ 500 ഗ്രാം വരെ പാക്കുകള്‍ ആക്കിയ നിലയിലായിരുന്നു എംഡിഎംഎ. ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ാറാമ എത്തിക്കുന്ന സംഘാഗങ്ങള്‍ ആണ് പിടിയിലായത്. ലഹരിമരുന്നിന്റെ ഉറവിടവും സംഘത്തിലെ മറ്റുള്ളവരെയും കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ അറിയിച്ചു.

See also  അതിരുകടന്ന ആരാധന; മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക

Related Articles

Back to top button