Kerala

കൊല്ലം അഞ്ചലിൽ സ്‌കൂൾ ബസ് മറിഞ്ഞു; വിദ്യാർഥികൾക്ക് പരുക്ക്

കൊല്ലം അഞ്ചലിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. അഞ്ചൽ അസുരമംഗലം പള്ളിക്കുന്നിൻപുറം റോഡിലാണ് സ്‌കൂൾ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന കുട്ടികൾക്ക് പരുക്കേറ്റു

കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചൽ ചൂരക്കുളത്തു പ്രവർത്തിക്കുന്ന ആനന്ദഭവൻ സെന്റർ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്ത് ഇട്ടിരുന്ന വലിയ മരക്കുറ്റിയിൽ തട്ടി ബസ് മറിയുകയായിരുന്നു.

See also  രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുത്; ഗവർണർ പങ്കെടുക്കുന്ന സ്‌കൂൾ പരിപാടിയിൽ കറുപ്പിന് വിലക്ക്

Related Articles

Back to top button