Education

ആരോപണം തള്ളി എംവി ഗോവിന്ദൻ

എഡിജിപി എംആർ അജിത് കുമാറിനും പി ശശിക്കുമെതിരെ ആരോപണങ്ങളുന്നയിച്ച പിവി അൻവറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിക്കെതിരായ ആരോപണം എംവി ഗോവിന്ദൻ തള്ളി. അൻവർ പറയുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല പി ശശിയെന്നും എം ഗോവിന്ദൻ ന്യായീകരിച്ചു

ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ ഗൗരമുള്ളതാകുമോയെന്നും എംവി ഗോവിന്ദൻ ചോദിച്ചു. സർക്കാരിന് അൻവർ നൽകിയ പരാതികളിൽ അന്വേഷണം നടത്തി വരികയാണ്. പാർട്ടിക്ക് നൽകിയ പരാതിയിലും പരിശോധന നടത്തി വരുന്നു. പി ശശിക്കെതിരായ പരാതി സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ആരോപണം ഗൗരവമുള്ളതാണെങ്കിൽ ഗൗരവത്തോടെ അന്വേഷിക്കും

വലതുപക്ഷ ശക്തികൾക്കും മാധ്യമങ്ങളെ സഹായിക്കും വിധം പിന്നെയും അൻവർ ആരോപണങ്ങൾ ആവർത്തിച്ചു. സർക്കാരിനും പാർട്ടിക്കുമെതിരെ വാർത്തശൃംഖല സൃഷ്ടിക്കാൻ ശ്രമിച്ചു. ഇത് ഒഴിവാക്കണമായിരുന്നു. വലതുപക്ഷ ശക്തികൾക്ക് ആയുധം നൽകുന്ന പ്രസ്താവനകളിൽ നിന്നും അൻവർ പിൻമാറണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

See also  ❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 27

Related Articles

Back to top button