Kerala
മാണി സി. കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി പരാതിക്കാരൻ

കൊച്ചി: ചെക്ക് കേസിൽ തടവ് ശിക്ഷ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേഷ് മേനോനാണ് ഹർജിക്കാരൻ.
സെപ്റ്റംബർ ഒന്ന് മുതൽ മാണി സി. കാപ്പൻ അയോഗ്യനാണ് എന്നാണ് ഹർജിയിലെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദിനേശ് മേനോന്റെ പരാതിയിൽ മുംബൈ ബോറിവാലി മജിസ്ട്രേറ്റ് കോടതിയാണ് കാപ്പന് ഒരു വർഷം തടവും പിഴയും ശിക്ഷവിധിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് മാണി സി. കാപ്പനെതിരായ പരാതി. നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി ഉത്തരവ്.



