Kerala

തൃശൂർ പൂമലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തൃശൂർ പൂമലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വട്ടായി വെള്ളച്ചാട്ടത്തിന് സമീപമാണ് പുരുഷന്റെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് ഇയാൾ സഞ്ചരിച്ചതെന്ന് കരുതുന്ന പിക്കപ്പ് വാനും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുല്ലക്കൽ ചീർപ്പ് റോഡ് ബാബുവിന്റേതാണ് മൃതദേഹമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ആളൊഴിഞ്ഞ വനപ്രദേശമായതിനാൽ മറ്റെവിടെയെങ്കിലും വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് കത്തിച്ചതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

See also  കേരളത്തിലെ ബെവ്‌കോ മദ്യം ലക്ഷദ്വീപിലേക്ക്; വിൽപ്പനക്കായി സർക്കാർ അനുമതി നൽകി

Related Articles

Back to top button