Kerala

മലപ്പുറം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; നാലുപേരെ കാണാതായി

മലപ്പുറ ചോക്കാട് കോട്ടപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരു മരണം. മലവെള്ളപ്പാച്ചിലിനെ തുടർന്ന് പുഴയിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹമാണ് നാട്ടുകാർ നടത്തിയ തിരിച്ചിലിനൊടുവിൽ കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുഴയിൽ നിന്നും കരയ്ക്കെത്തിച്ചിട്ടുണ്ട്. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തുടർന്നുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

40 സെന്റ് കോളനിക്ക് അടുത്തുള്ള ഒളർവട്ടം കടവിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാലുപേർ ഒഴുക്കിൽപെട്ടതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.

See also  വിനോദയാത്രയ്ക്കിടെ ദാരുണ അപകടം; ഹാൻഡ് ബ്രേക്ക് മാറി ടെമ്പോ ട്രാവലർ മുന്നോട്ട് ഉരുണ്ടു, മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

Related Articles

Back to top button