Kerala

വിചാരണ തടയണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്. 1/21 കേസിലെ കുറ്റപത്രമാണ് സമർപ്പിച്ചത്. ചോറ്റാനിക്കര കോടതിയിലെ കേസ് സ്റ്റേ ചെയ്യണമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ കേസിൽ അന്തിമ റിപ്പോർട്ട് ആയിട്ടില്ല എന്നായിരുന്നു വാദം. 

വനംവകുപ്പിന്റെ കേസും വഞ്ചനാ കേസും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അന്തിമ റിപ്പോർട്ട് വരുന്നത് വരെ രണ്ടാമത്തേത് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഈ കേസിലാണ് വനം വകുപ്പ് ഈ മാസം 17 ന്ന് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം, ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

See also  വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തും; വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനും ആലോചനയെന്ന് സണ്ണി ജോസഫ്

Related Articles

Back to top button