Kerala

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു; 9 പേർക്ക് പരുക്ക്

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. 9 പേർക്ക് പരുക്കേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. അപകടസമയത്ത് 14 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ് ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിൽ ഉമേഷിന്റെ നില ഗുരുതരമാണ്.

The post കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു; 9 പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

Related Articles

Back to top button