Kerala

സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പിയെ തിരിച്ചെടുത്ത നടപടി; കോൺഗ്രസ് നേതൃത്വത്തിൽ അമർഷം

കോഴിക്കോട്: സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തതിൽ കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിന് വിയോജിപ്പ്. ഉദ്യോഗസ്ഥനെതിരേ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരിക്കവെയാണ് സർവീസിലേക്ക് തിരിച്ചെടുത്തതെന്നുമാണ് കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നത്.

2025 നവംബര്‍ 30നാണ് വടകര ഡിവൈഎസ്പി ആയിരുന്ന ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലെ പീഡന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ സംഭവത്തില്‍ ഇരയായ യുവതി പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് കൂടുതൽ നടപടിയിലേക്ക് കടന്നിരുന്നില്ല.

ഉമേഷിനെതിരേ വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് സർവീസിൽ തിരിച്ചെടുത്തതെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വിശദീകരണം. എന്നാൽ തിരിച്ചെടുക്കൽ ഉത്തരവിൽ ഉമേഷിനെതിരേ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാത്തതിലും കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.

See also  ആദ്യ ജയം എൽഡിഎഫിനൊപ്പം; അടൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയം, പാലായിലും എൽഡിഎഫ് ജയം

Related Articles

Back to top button