Kerala

കോതമംഗലത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

കോതമംഗലം വടാട്ടുപാറക്ക് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശികളായ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോസ് വർഗീസ് (65) ഭാര്യ സൂസൻ (60) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 10 മണിയോടെ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ തുണ്ടം ഭാഗത്തു വച്ചായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഇരുവരെയും ഉടൻതന്നെ കോതമംഗലം ബസേലിയോസ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

See also  എയ്ഞ്ചലിന്റെ പതിവ് രാത്രിയാത്രയെ ചൊല്ലി തർക്കം; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപാതകം

Related Articles

Back to top button